കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരില്‍ വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെപി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായിരുന്നു.
ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. രക്തസമ്മര്‍ദത്തിലും വ്യതിയാനമുണ്ടായി. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെവേയാണ് മരിച്ചത്.
അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂര്‍, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. ഗതാഗത നിയന്ത്രണവും ഉണ്ടാകും. പതിനാലുകാരനടക്കം നാല് പേര്‍ക്കാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 320 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post