പികെ ശശിയെ സംരക്ഷിക്കുന്ന എകെ ബാലനെ ഒന്നാം പ്രതിയായി കേസെടുക്കണം; കെ മുരളീധരന്‍

പികെ ശശി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍

പാലക്കാട് : ലൈംഗിക പീഡന കേസില്‍പ്പെട്ട പികെ ശശിയെ സംരക്ഷിക്കുന്ന മന്ത്രി എകെ ബാലനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പാര്‍ട്ടിതല അന്വേഷണം നടത്തി പികെ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നിയമ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും മുരളീധരന്‍ അറിയിച്ചു.

Exit mobile version