കണ്ണൂര്‍: കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വീണ്ടും കോവിഡ് ബാധ. കോര്പ്പറേഷന് പരിധിയില്‍ താമസിച്ചിരുന്ന 14 വയസ്സുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിക്ക് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഇതോടെ കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി.
കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന പതിനാലുകാരനാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്സൈസ് ഉദ്യോഗസ്ഥന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതെ തുടര്‍ന്ന് കണ്ണൂര്‍ നഗരം ഭാഗികമായി അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂര്‍, പയ്യാമ്പലം, താളിക്കാവ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.
വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. ഗതാഗത നിയന്ത്രണവും ഉണ്ടാകും. കഴിഞ്ഞദിവസം ജില്ലയില്‍ നാല് പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
Discussion about this post