തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈമാസം 30 വരെ ക്ഷേത്രങ്ങള്‍ അടച്ചിടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം.
അതേസമയം, പൂജകള്‍ മുടങ്ങില്ല, കര്‍ക്കടക വാവുബലി അടുത്തമാസം 20നാണ്.
സാമൂഹികഅകലം പാലിച്ച് ബലിതര്‍പ്പണം നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.
തൃശ്ശൂരില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരവധി പേര്‍ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂര്‍ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. എന്നാല്‍ പല മതവിഭാഗങ്ങളും ഈ മാസം ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. തുറന്ന ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിച്ചാണ് പ്രാര്‍ഥനകള്‍ നടത്തുന്നത്.
Discussion about this post