കോഴിക്കോട്: നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ടിവിയും നോട്ട്ബുക്കുകളും സ്‌കൂള്‍ ബാഗുകളും സമ്മാനിച്ച് മലയാള സിനിമ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോക്ക് ഡൗണായതോടെ പട്ടിണിയിലായ ചില കുടുംബങ്ങള്‍ക്ക് താരം പച്ചക്കറിയും മസാല സാധനങ്ങളും എത്തിച്ചുനല്‍കി.
സന്തോഷ് പണ്ഡിറ്റ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഓട്ടോ തൊഴിലാളികളും കുറച്ച് പാവപ്പെട്ട കുടുംബങ്ങളും ഫേസ്ബുക്ക് വഴി തന്നോട് പഠിക്കുന്ന കുട്ടികള്‍ക്കായ് ചില സഹായങ്ങള്‍ ചോദിച്ചിരുന്നു.
താനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല്‍ വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ലെന്നും എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് ടിവിയും ഫാനും സ്‌കൂള്‍ ബാഗും, നോട്ട് ബുക്കുകളും വാങ്ങി നല്‍കിയെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പച്ചക്കറി, മസാല സാധനങ്ങള്‍ അടക്കം ചില കുഞ്ഞു സഹായങ്ങള്‍ ചില കുടുംബങ്ങള്‍ക്ക് ചെയ്തു നല്‍കിയെന്നും അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ മറ്റു ജില്ലകളില്‍ സഹായം അഭ്യര്‍ത്ഥിച്ച ചിലര്‍ക്കും ഇതുപോലെ ചെറിയ സഹായങ്ങള്‍ ചെയ്യണമെന്നും താരം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..
പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഓട്ടോ തൊഴിലാളികളും
കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്‍ക്കായ് ചില സഹായങ്ങള്‍ ചോദിച്ചിരുന്നു.
ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല്‍ വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് TV, Fan, school bag, note book, പച്ചക്കറി, മസാല സാധനങ്ങള്‍ അടക്കം ചില കുഞ്ഞു സഹായങ്ങള്‍ ചില കുടുംബങ്ങള്‍ക്ക് ചെയ്തു.
അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ മറ്റു ജില്ലകളില്‍ സഹായം അഭ്യര്‍ത്ഥിച്ച ചിലര്‍ക്കും ഇതുപോലെ ചെറിയ സഹായങ്ങള്‍ ചെയ്യണം.
എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി..
(നന്ദി…പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബിജു കൃഷണന്‍ ജി, ചന്ദ്രന്‍ കുണ്ടുംകര ജി, ഷിജി ജി, ഹരീഷേട്ട9, രജിത്ത് ജി, ജയകൃഷ്ണന്‍ ജി, വിനു ജി )
Discussion about this post