മലപ്പുറം: പുലാമന്തോളില്‍ അധ്യാപിക പാമ്പുകടിയേറ്റ് മരിച്ചു. എടപ്പലം യത്തീംഖാന ഹയര്‍ സെക്കന്ററി സ്കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത (47) ആണ് മരിച്ചത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങവെ മുറ്റത്തുനിന്നും പാമ്പുകടിയേല്‍ക്കുകയായിരുന്നു.
എടപ്പലം യത്തീംഖാന ഹയര്‍ സെക്കണ്ടറി സ്കൂളിലെ തന്നെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്റഫാണ് ഭര്‍ത്താവ്.
തൃശൂര്‍ വടക്കാഞ്ചേരിയിലെ റിട്ട. കെഎസ്ഇബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ദുറഹിമാന് -ലൈല ദമ്പതിമാരുടെ മകളാണ്. മക്കള്‍: അന്‍ഷദ്, അംജദ്. ഖബറടക്കം യുപി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Discussion about this post