തൃശ്ശൂർ: നിർധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ ഇ-സ്കൂൾ പഠനം മുടങ്ങാതിരിക്കാൻ 25 ടിവികൾ സമ്മാനിച്ച് തടാകം ഫൗണ്ടേഷന്റെ കാരുണ്യം. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,77000 രൂപയും തടാകം ഫൗണ്ടേഷൻ കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് തടാകം ഫൗണ്ടേഷൻ ഡയറക്ടർ സക്കീർ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീന് കൈമാറി. സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ മെമ്പർ അഡ്വ. ടിവി മുഹമ്മദ് ഫൈസലിന്റെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
ഓൺലൈൻ പഠനം വഴിമുട്ടിയ തൃശ്ശൂർ ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള സഹായാമായാണ് 25 ടിവികൾ കൈമാറിയത്. തടാകം ഫൗണ്ടേഷൻ ഡയറക്ടർ സക്കീറും ഫൗണ്ടേഷൻ മാനേജർ ദിനേശനും നേരിട്ടെത്തി മന്ത്രി എസി മൊയ്ദീന് ടിവിയും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായത്തിന്റെ ചെക്കും കൈമാറുകയായിരുന്നു.
Discussion about this post