കോട്ടയം: ക്വാറന്റീന് കേന്ദ്രത്തില്‍ ദമ്പതിമാരായി കഴിയുന്നതിനിടെ പോലീസിന്റെ പിടിയിലായ യുവാവിന്റെയും യുവതിയുടേയും കള്ളങ്ങള്‍ പൊളിച്ചടുക്കി യഥാര്‍ത്ഥ ഭാര്യ. ക്വാറന്റീന് കേന്ദ്രത്തില്‍ നിന്നും ചുറ്റിക്കറങ്ങാനിറങ്ങിയതോടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
ഇടുക്കി സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഒരാഴ്ച മുമ്പാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കളത്തിപ്പടിയിലെ ക്വാറന്റീന് കേന്ദ്രത്തില്‍ ഭാര്യയും ഭര്ത്താവുമെന്നനിലയില് താമസിക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും ക്വാറന്റീന് കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്നു.
സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിലറിയിച്ചു. തങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാരാണെന്നും യുവതിയുടെ അച്ഛനെ കാണാന്പോയെന്നുമാണ് പിടിയിലായപ്പോള്‍ യുവാവ് പോലീസിനോട് പറഞ്ഞത്. കോട്ടയം ഈസ്റ്റ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
ക്വാറന്റീന് ലംഘനത്തിന് കേസെടുത്തശേഷം ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇടുക്കിയില്‍നിന്ന് യുവാവിന്റെ ഭാര്യയെത്തിയതോടെയാണ് ഇരുവരും അടുപ്പത്തില്‍ കഴിയുന്നവരാണെന്ന് പോലീസും അറിഞ്ഞത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച് വീട്ടിലേക്ക് മടങ്ങി. യുവതിയും യുവാവും കോട്ടയത്തെ മറ്റൊരു ക്വാറന്റീന് കേന്ദ്രത്തിലേക്കും.
Discussion about this post