കൊച്ചി: സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും പോലീസ് ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കും. ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി.
കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും. കണ്ട്രോള് റൂം വാഹനങ്ങള്‍, ഹൈവേ പോലീസ്, പോലീസ് സ്റ്റേഷന് പട്രോള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.
അതെസമയം നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഒറ്റ കുടക്കീഴില് കൊണ്ടുവരുന്ന പൊല്- ആപ്പ് പ്രവര്‍ത്തനം തുടങ്ങി. പോലീസിന്റെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ഈ ആപ്പ് വഴ് ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവങ്ങള്‍ കൂടി ആപ്പില്‍ വരും.
Discussion about this post