കൊച്ചി: നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങായി നടി അമല പോള്‍. ആറ് നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ടിവി വാങ്ങി നല്‍കിയിരിക്കുകയാണ് താരം.
അമല പോള്‍ നേരിട്ട് എത്തിയാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത
നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ടിവികള്‍ വിതരണം ചെയ്തത്.
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകള്‍ തുറക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖല കമ്മിറ്റിയുടെയും കാക്കനാട് വീബീ കഫേയുടെയും നേതൃത്വത്തില്‍ അമലാ പോള്‍ സ്പോണ്സര് ചെയ്ത ടെലിവിഷന്‍ സെറ്റുകള്‍ നല്കി പഠന സൗകര്യം ഉറപ്പ് വരുത്തി.
സിഎന്‍ അപ്പുക്കുട്ടന്, ഹെന്നി ബേബി, എന്‍ആര്‍ സുരാജ്, സിഎം നവാസ്, വീബീ കഫേയെ പ്രതിനിധീകരിച്ച് വിമല്‍ ടികെ, ബിയോണ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post