പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ചു; ഗ്ലാസ് വയറില്‍ തുളഞ്ഞ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംഭവം പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ച് ചില്ല് വയറില്‍ തുളഞ്ഞ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂവപ്പടി ചേരാനല്ലൂര്‍ സ്വദേശി ബീന(45)യാണ് മരിച്ചത്. പെരുമ്പാവൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.

ബാങ്കിലേക്കെത്തിയ വീട്ടമ്മ വാഹനത്തില്‍ മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെ വേഗത്തില്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ചില്ല് വാതിലില്‍ ശക്തിയായി ഇടിക്കുകയും ചില്ല് പൊട്ടുകയും വയറിനുള്ളിലേക്ക് തുളച്ചു കയറുകയുമായിരുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version