എടയൂര്‍: ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം എടയൂര്‍ പഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി അടച്ചു. പഞ്ചായത്ത് ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 37 പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു.
എടയൂര്‍ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പ്രസിഡന്റ് അടക്കം 37 പേരോടാണ് ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം തമിഴ്നാട് സ്വദേശിയായ ഭിക്ഷാടകന് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എടപ്പാളില്‍ നാലു ദിവസത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഗരത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.
ഭിക്ഷാടകന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനോ രോഗ ഉറവിടം കണ്ടത്താനോ സാധിക്കാത്ത പശ്ചാത്തത്തില്‍ കൂടുതല്‍ ജാഗ്രത ഈ മേഖലയില്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം എടപ്പാള്‍ പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എടപ്പാള്‍ പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരെയും നീരിക്ഷണത്തിലാക്കിയിരിക്കുകയാണ്.
Discussion about this post