മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടേയും മുഹമ്മദ് റിയാസിന്റെയും വിവാഹ ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ ടി. വീണയും പി.എം. അബ്ദുള്‍ ഖാദര്‍ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നടപടികള്‍ ഇന്നാണ് പൂര്‍ത്തിയായത്. ലളിതമായ ചടങ്ങുകളോടെയാണ് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ വിവാഹം സംഘടിപ്പിച്ചത് .കോവിഡ് പ്രോട്ടോക്കോളിനു വിധേയമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത് .

ഐ ടി എന്‍ജിനീയറിങ് ബിരുദധാരിയായ വീണ, ബംഗളൂരുവില്‍ എക്‌സലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് .എസ് എഫ് ഐയിലൂടെ സാമൂഹ്യ രംഗത്ത് സജീവമായ പി എ മുഹമ്മദ് റിയാസ് എല്‍ എല്‍ ബി ബിരുദധാരിയാണ്. നിലവില്‍ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ്

Exit mobile version