ഗുരുവായൂര്‍: തൃശൂര്‍ ജില്ലയിലെ ചാവക്കാട് അതീവജാഗ്രത. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ 9 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു.
ആശുപത്രിയില്‍ ആകെ 161 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര് നഴ്സുമാരാണ്. ഇവര്‍ക്ക് വാടാനപ്പള്ളിയില്‍ നിന്ന് വന്ന ഡോക്ടറില്‍ നിന്നാണ്. ഇത്രയും ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ എല്ലാവരെയും നിരീക്ഷണത്തിലാക്കി.
ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരോരുത്തരുടെ ഫലമാണ് ഇപ്പോള്‍ വരുന്നത്. എല്ലാവരുടെയും പരിശോധന ഫലം പുറത്ത് വന്നതിന് ശേഷമേ ആശുപത്രി തുറക്കുകയുള്ളൂ. ചാവക്കാട് നിലവില്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്.അതെസമയം ഇന്ന് തൃശ്ശൂരില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post