പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മുള്ളിയിലെ കുട്ടപ്പന്‍ കോളനിയിലെ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം ആറായി ഉയര്‍ന്നു.
കുട്ടപ്പന്‍ കോളനിയില്‍ രജിതയുടെയും രഞ്ജിത്തിന്റെയും കുട്ടിയാണ് മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് തൂക്കക്കുറവുണ്ടായിരുന്നു. 1.60 കിലോയായിരുന്നു കുട്ടിയുടെ ഭാരം.
തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലേയ്ക്ക് കുട്ടിയെ റഫര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടി മരണപ്പെട്ടത്. വെന്റിലേറ്ററിലായിരുന്നു കുട്ടിയെന്നാണ് ലഭിക്കുന്ന വിവരം.