കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടുദിവസം മുമ്പും ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളേയും ക്വാറന്റീനില്‍ ആക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡ്രൈവറുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി താജിക്കിസ്ഥാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി കൊല്ലം വരെ ഇദ്ദേഹം യാത്ര ചെയ്തിരുന്നു.
ഇവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന. വിദ്യാര്‍ത്ഥികളെ കൊല്ലത്ത് കൊണ്ട് വിട്ടതിന് ശേഷമുള്ള വിവിധ ദിവസങ്ങളില്‍ ഇദ്ദേഹം ഡ്യൂട്ടിക്കായി കണ്ണൂര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്നേ വരെ അദ്ദേഹം ഡിപ്പോയില്‍ എത്തിയിരുന്നു. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തെ ഗൗരവത്തോെടയാണ് കെഎസ്ആര്‍ടിസി കാണുന്നത്.
Discussion about this post