തൃശ്ശൂര്‍: 2018 ജൂണില്‍ ഒരു പ്രവചനം നടത്തി. 2020 ല്‍ ഇന്ത്യ മഹാരാജ്യം ഒരു കടുത്ത വൈറസ് ബാധ നേരിടുമെന്നും തുടര്‍ന്ന് രാജ്യത്ത് വന്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാകുമെന്നുമായിരുന്നു പ്രവചനം. പ്രവചിച്ചത് മറ്റാരുമല്ല ജ്യോതിഷത്തിലെ മഹാപണ്ഢിതനായ കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാടാണ്.
രാമന് അക്കിത്തിരിപ്പാടിന്റെ പ്രവചനം തെറ്റിയില്ല. 2020ല്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ പല സംസ്ഥാനങ്ങളിലും ഈ മഹാമാരി പടര്‍ന്നുപിടിച്ചു. നിരവധി ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായി.
2018 ല്‍ പ്രളയമുണ്ടാകുമെന്ന് 2008 ല്‍ അദ്ദേഹം പ്രവചിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കേരളത്തെ ഒന്നടങ്കം തകര്‍ത്തെറിഞ്ഞ് പ്രളയം വന്നു. 2020 ലെ വൈറസ് ബാധ 2018 ല്‍ പ്രവചിച്ചു. ഇത്ര കണിശമായ പ്രവചനം മറ്റാരും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്.
2020 ല്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന വൈറസ് ജൂണില്‍ കലി അടങ്ങുമെന്നും 2021 ല്‍ വീണ്ടും രാജ്യത്ത് പടരുമെന്നുമാണ് രാമന് അക്കിത്തിരിപ്പാട് പറയുന്നത്. കേരളീയ ജ്യോതിഷത്തിലെ പ്രമുഖനാണ് കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട്. ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ നടന്ന ദേവപ്രശ്നങ്ങളില്‍ മുഖ്യ ദൈവജ്ഞസ്ഥാനം അലങ്കരിച്ച ശ്രേഷ്ഠാചാര്യനാണ് അദ്ദേഹം.
Discussion about this post