തിരുവനന്തപുരം; മുഹമ്മദ് റിയാസ്-വീണ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് ശശി തരൂര്‍ എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. കൊവിഡ് കാലത്തെ പ്രണയം സന്തോഷിപ്പിക്കുന്നുവെന്ന് ശശി തരൂര്‍ കുറിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച പ്രതിസന്ധികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതായും എംപി കുറിച്ചു.
കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റിവെക്കുന്നതും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും ശശി തരൂര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
Discussion about this post