തിരുവനന്തപരും: ബിജെപി സംസ്ഥാന നേതൃത്വത്തെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയ പ്രവര്‍ത്തകര്‍ക്ക് കേസും ജയില്‍വാസവും ലഭിച്ചതോടെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന ആരോപണം രൂക്ഷമാകുന്നു. സമരത്തിനിറങ്ങിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് വേണ്ട നിയമസഹായം പോലും ലഭ്യമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് അണികളും നേതാക്കളും തുറന്നടിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടിയായ പ്രധാന നേതാവ് കെ സുരേന്ദ്രന് ജയിലിലായിട്ട് ദിവസങ്ങളായി, ഓരോ പുതിയ കേസ് ചാര്‍ജ് ചെയ്ത് പുറത്തിറങ്ങാനാകാതെ നേതാവ് നട്ടംതിരിഞ്ഞിട്ടും നേതൃത്വത്തിന് ചെറുവിരലനക്കാന്‍ ആയിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ശ്രീധരന്‍പിള്ള തയ്യാറാവുന്നില്ലെന്നാണ് മറുപക്ഷം ഉയര്‍ത്തുന്ന ആരോപണം.
ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിയിലെ അസ്വാസരങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഭക്തരെ തടയുന്നതടക്കമുള്ള നടപടികള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകള്‍ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരന്‍പിള്ള പക്ഷത്തിന്റെ നിലപാട്. അതേസമയം, ഹിന്ദുക്കളെ ബിജെപിക്ക് കീഴില്‍ ഒരുമിപ്പിക്കാനുള്ള ഏക അവസരമാണിതെന്നും. യുവതികളെ തടയുന്നതടക്കമുള്ള നടപടികള്‍ തുടരേണ്ടതായിരുന്നു എന്നുമാണ് മറുപക്ഷത്തിന്റെ വാദം.
ാര്‍ട്ടിയില്‍ ഇത്തരത്തില്‍ വിഭാഗീയത രൂക്ഷമായതോടെയാണ് ദേശീയ നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെടുന്നത്. അടുത്ത ദിവസം തന്നെ സരോജ് പാണ്ഡെ എംപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശ്ന പരിഹാരത്തിനായി കേരളത്തില്‍ എത്തും.
Discussion about this post