തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപ കടന്നു. ഡീസല്‍ ലിറ്ററിന് 70 രൂപയും കടന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ16 പൈസയും ഡീസലിന് 70 രൂപ 21 പൈസയുമാണ് ഇന്ന് ഈടാക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 76 രൂപ 89 പൈസയും ഡീസലിന് 70രൂപ 97 പൈസയും ഈടാക്കുന്നത്. കോഴിക്കോട്ട് ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 49 പൈസയും ഡീസലിന് 70രൂപ 54 പൈസയുമാണ് വില.
അതേസമയം പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചത്. ഇന്ധന വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.
Discussion about this post