ശബരിമല: ശബരിമല നട മിഥുനമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പതിവ് പൂജകള്‍ ഉണ്ടായിരിക്കില്ല.
ജൂണ്‍ 15, മിഥുനം ഒന്നിന് പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം നടത്തും. അതേസമയം കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുകയില്ല. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമായിരിക്കും ഉണ്ടാവുക. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.
Discussion about this post