കോട്ടയം: ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ചൊളിക്കുഴി കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും പ്രതിയുമായ ബിജുവിനെ പോലീസ് പിടികൂടി.
ശനിയാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജേക്കബ് ജോര്‍ജിന് നേരെ അയല്‍വാസിയുടെ അക്രമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോര്‍ജിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജേക്കബ് ജോര്‍ജും ബിജുവും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായും പകയാണ് ബിജുവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട ജേക്കബ് ജോര്‍ജ്.
Discussion about this post