കണ്ണൂര്‍: ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും. 14 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറടക്കം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേര് വിദേശത്ത് നിന്നും രണ്ട് പേര് ചെന്നൈയില്‍ നിന്നുമെത്തിയവരാണ്.
കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറായ മുഴക്കുന്ന് സ്വദേശിയ്ക്കാണ്
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. താജ്കിസ്ഥാനില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുമായി കൊല്ലം വരെ പോയ ബസിലെ ഡ്രൈവറാണ് ഇയാള്‍. ബസിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കോവിഡ് ബാധിച്ച തില്ലങ്കേരി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്റെ സമ്പര്ക്കപ്പട്ടികയില്പ്പെട്ടവരാണ് മറ്റ് മൂന്ന് പേര്. രണ്ട് പേര് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്. ഇയാളുടെ പിതാവിന്റെ മുഴക്കുന്ന് സ്വദേശിയായ സുഹൃത്താണ് മറ്റൊരാള്‍. എയര്‍ ഇന്ത്യാ ജീവനക്കാരന്റെ പിതാവിനും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ എട്ട് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് പേരും കടന്നപ്പള്ളി, ആലക്കോട്, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, തലശ്ശേരി, പാനൂര്‍ സ്വദേശികളുമാണ് വിദേശത്ത് നിന്ന് വന്നത്. ചെന്നൈയില്‍ നിന്ന് വന്ന തലശ്ശേരി സ്വദേശികളായ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 295 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചത്. പത്ത് പേര് കൂടി രോഗമുക്തരായി. ധര്‍മ്മടം സ്വദേശികളായ അഞ്ച് പേരും പാനൂര്‍, മേക്കുന്ന്, പെരിങ്ങത്തൂര്‍, തലശ്ശേരി, ചെമ്പിലോട് സ്വദേശികളുമാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 175 ആയി. .
Discussion about this post