തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം വാഹനങ്ങള്‍ റോഡിലിറക്കുന്നതിനോ കടകള്‍ തുറക്കുന്നതിനോ ഇളവില്ല.
ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് നല്‍കിക്കൊണ്ട് പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ മാസം എട്ടാം തിയതി മുതല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു.
അതേസമയം, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്. എന്നാല്‍ മറ്റ് നിയന്ത്രണങ്ങളെല്ലാം ഉണ്ടായിരിക്കും. കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
തൃശ്ശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനവും വിവാഹങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചു
Discussion about this post