കരിപ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ലധികം ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍ മാനേജര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുപ്പത്തഞ്ചിലധികം ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ഏഴാം തീയതിയാണ് ഇവരുടെ സ്രവം ശേഖരിച്ചത്. എന്നാല്‍ ഇന്നാണ് ഫലം പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചത്.
Discussion about this post