മലപ്പുറം: മലപ്പുറത്ത് അഗ്നിശമന സേനാംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സേനയിലെ അമ്പതോളം അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ഒരു അഗ്നിശമന സേനാംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇയാള്‍ക്ക് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരോടും മറ്റ് അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരോട് നിരീക്ഷത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം മലപ്പുറത്ത് മൂന്ന് പേര്‍ക്ക് ആണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post