കൊച്ചി: മലയാള സിനിമ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണന്‍ എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. അനന്തകൃഷ്ണന്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് സ്‌ക്രീന്‍ഷോട്ട് തെളിവു സഹിതം ട്രാന്‍സ് വുമണ്‍ സീമ വിനീതാണ് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ മാലപാര്‍വ്വതിക്കെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജസ്ല മാടശേരി. ഫേസ്ബുക്കിലൂടെയായിരുന്നു ജസ്ലയുടെ പ്രതികരണം. തനിക്കും അനന്തകൃഷ്ണന്‍ ഹായ് അയച്ചിട്ടുണ്ടെന്ന് സ്‌ക്രീന്‍ഷോട്ട് സഹിതം ജസ്ല മാടശേരി പറയുന്നു.
തികച്ചും സംഘപരിവാര്‍ അക്രമമാണ്. ഇടത് പക്ഷ സഹയാത്രികയാണ് അമ്മ എന്നുള്ളതിന്റെ പേരിലും, ശക്തമായി നിലപാടുകള്‍ പറയുന്ന ഒരു സ്ത്രീ എന്ന നിലയിലും ഈ വിഷയത്തില്‍ ആ അമ്മയ്ക്ക് നേരേ അക്രമം അഴിച്ചുവിടുന്നത് ക്രൂരമാണെന്ന് ജസ്ല പറയുന്നു.
തന്റെ ജെന്റര്‍ ചോദ്യം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നിടത്ത് അവള്‍ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തില്‍ സീമക്കൊപ്പം തന്നെ നില്‍ക്കുമെന്നും എന്നാല്‍ മകന്‍ ചെയ്ത കൊള്ളരുതായ്മയുടെ പേരില്‍ അവന്റെ അമ്മ ഒരു ആക്ടിവിസ്റ്റും നടിയും പ്രതികരണശേഷിയുള്ള സ്ത്രീയുമൊക്കെ ആണെന്നതിന്റെ പേരില്‍, വളര്‍ത്തു ദോഷം എന്ന് പറഞ്ഞ് അവരെ അക്രമിക്കുന്നതിനോട് ഒട്ടും യോചിക്കാനാവില്ലെന്നും ജസ്ല വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട സുഹൃത്ത് Seema Vineeth ന്റെ പോസ്റ്റ് കണ്ടു..
ഒരു നടിയും ആക്ടിവിസ്റ്റുമായ ഒരു വ്യക്തിയുടെ മകന്റെ inbox ചാറ്റിനെ കുറിച്ച്…
അത്തരത്തിലുള്ള സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനുകള്‍ നമ്മളിതാദ്യമായല്ല കാണുന്നത്…
പലപ്പോഴുംപെണ്‍കുട്ടികളുടെയും ട്രാന്‍സ് സുഹൃത്തുക്കളുടെയും inbox ല്‍ മെസ്സഞ്ചര്‍ ഓണ്‍ ആക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ഞാന്‍ കാണിച്ചു കൊടുക്കാറുണ്ട്..പല പ്രമുഖരുടേയും മെസേജുകള്‍…
അതി തീവ്രമായ ..മാരകമായ എന്ന് പറയാം.. അത്രയും സെക്ഷ്വല്‍ ദാരിദ്ര്യം പിടിച്ച കുറെ മെസേജുകളും വീഡിയോകളും അവരുടെ ന്യൂഡിറ്റിയുമൊക്കെയാണ് പലരും അയക്കാറ്..കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ ഫോണിലേക്ക് വന്ന മെസേജും വീഡിയോയും കണ്ട്..അവള്‍ കരഞ്ഞതും പനി വന്നതും ഞാന്‍ ഇന്നുമോര്‍ക്കുന്നു..
മൃഗങ്ങളെ സെക്‌സ് ചെയ്യുന്ന വീഡിയോസ് വരെ അയക്കുന്ന സെക്ഷ്വല്‍ ദരിദ്രവാസികളുള്ള പുരോഗമന നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്…
തന്റെ ജെന്റര്‍ ചോദ്യം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നിടത്ത് അവള്‍ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തില്‍ സീമക്കൊപ്പം തന്നെ നില്‍ക്കും..
എന്നാല്‍ മകന്‍ ചെയ്ത കൊള്ളര്തായ്മയുടെ പേരില്‍ അവന്റെ അമ്മ ഒരു ആക്ടിവിസ്റ്റും നടിയും പ്രതികരണശേഷിയുള്ള സ്ത്രീയുമൊക്കെ ആണെന്നതിന്റെ പേരില്‍..വളര്‍ത്തു ദോഷം എന്ന് പറഞ്ഞ് അവരെ അക്രമിക്കുന്നതിനോട് ഒട്ടും യോചിക്കൊനാവില്ല…
മകന്‍ ഒരു സ്വതന്ത്ര്യവ്യക്തിയാണ്…അവന്‍ ചെയ്ത തെറ്റിന് അവനെ കുറ്റക്കാരനായി മുദ്രകുത്തണം..അല്ലാതെ അമ്മയെന്ത് പിഴച്ചു..24 മണിക്കൂറും മകന്‍ എന്ത് ചെയ്യുന്നൂ എന്ന് നോക്കി നടക്കാന്‍ ഏതമ്മക്ക് കഴിയും…
ഞാന്‍ ആ പോസ്റ്റിന്റെ താഴെ ഒരു കമന്റിട്ടിരുന്നു..എന്റെ inboxലും വന്ന് കിടക്കുന്നു ഹായ് എന്ന് പറഞ്ഞ്..
അത് പക്ഷേ…കൂടുതല്‍ അതിനെ കുറിച്ച് ഇവിടെയെഴുതാം എന്നുള്ളതു കൊണ്ടും…സീമക്ക് ഒപ്പമുണ്ട് എന്നുള്ളതു കൊണ്ടും ആയിരുന്നു…
കമന്റില്‍ വിശദീകരിച്ചെഴുതാന്‍ പറ്റിയ സാഹചര്യത്തിലായിരുന്നില്ല..ഇന്ന് രാവിലെ മുതല്‍ ഈ വിഷയത്തെ കുറിച്ചെഴുതണം..എന്ന് കരുതിയതാണ്..എന്നാല്‍ മറ്റു ചില തിരക്കുകളില്‍ പെട്ടുപോയി..
ഈ വിഷയത്തില്‍ ആ അമ്മയെ അക്രമിക്കുന്നത് ക്രൂരമാണ്…
തികച്ചും സംഘപരിവാര്‍ അക്രമമാണ്..ഇടത് പക്ഷ സഹയാത്രികയാണ് അമ്മ എന്നുള്ളതിന്റെ പേരിലും..ശക്തമായി നിലപാടുകള്‍ പറയുന്ന ഒരു സ്ത്രീ എന്ന നിലയിലും അവര്‍ക്ക് നേരേ അക്രമം അഴിച്ചുവിടുന്നത്…
നിയമപരമായ പോരാട്ടത്തില്‍…
സീമക്കൊപ്പം…
അമ്മയെ മകന്റെ പേരില്‍ അക്രമിക്കുന്ന പൊതുബോധത്തിനെരെ…
അമ്മയുടെ ന്യായീകരണം സ്വന്തം പ്രൊഫഷണല്‍ image സംരക്ഷിക്കാന്‍ വേണ്ടിയാണേലും..അതില്‍ ഘേതമുണ്ട്..മകന്‍ തെറ്റ് ചെയ്താല്‍ തെറ്റെന്ന് പറയാന്‍ കഴിയണം…
എന്ന് മറ്റൊരുകാര്യം..എന്നാല്‍ ആ അമ്മക്ക് നേരെ വന്ന അക്രമണത്തിന്റെ ഭാഗമായാണ് അവര്‍ അങ്ങനെ പ്രസ്താവിച്ചതത്രേ..
തെറ്റ് തെറ്റാണ്..
അത് മകന്‍ ചെയ്താലും..മറ്റുള്ളവര്‍ ചെയ്താലും..താന്‍ ചെയ്താലും…ന്യായീകരണം അംഗീകരിക്കില്ല..
ആള്‍ക്കൂട്ട അക്രമങ്ങളേയും അംഗീകരിക്കില്ല.