ചാലക്കുടി: സിനിമ-സീരിയല്‍ നടിയും ഡ്രൈവറും കഞ്ചാവ് കേസില്‍ അറസ്റ്റില്‍. ഒരു കിലോയിലധികം കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ് അറസ്റ്റിലായത്.
സരിത ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇവരില്‍ കഞ്ചാവ് കണ്ടെടുത്തുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
സ്റ്റാന്‍ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസ് ഇന്‍സ്പെക്ടര്‍ വി സലില്‍കുമാറിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. യുവതിയുടെ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു കഞ്ചാവ്. ശേഷം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.