കൊച്ചി: സ്‌കൂള്‍ പാഠ്യ രീതിയിലെ തെറ്റുകളെ ചൂണ്ടിക്കാട്ടി അശ്വതി ശ്രീകാന്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌കൂള്‍ പാഠ്യ രീതിയിലെ തെറ്റുകളെ അശ്വതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അച്ഛനും അമ്മയും കുട്ടിയും സഹോദരങ്ങളും ചേര്‍ന്നാല്‍ മാത്രമാണ് കുടുംബമാകൂ എന്ന തെറ്റായ പാഠ്യ രീതിയെയാണ് അശ്വതി വിമര്‍ശിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
അച്ഛനും അമ്മയും കുട്ടിയും സഹോദരങ്ങളും ചേര്‍ന്നതാണ് കുടുംബം എന്ന് ടീച്ചര്‍ കുട്ടികളോട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. ഓരോരുത്തരുടെയും വീടുകളില്‍ ആരൊക്കെയുണ്ടെന്ന് അന്വേഷിക്കുന്നു. സിലബസ് അങ്ങനെയാണ് കേട്ടപ്പോള്‍ പക്ഷേ സിംഗിള്‍ പേരെന്റ്‌സിന്റെ കുട്ടികളെ ഓര്‍ത്തു. ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി ഒരു കുറവുമറിയിക്കാതെ മക്കളെ വളര്‍ത്തുന്ന ഒരുപാട് പെണ്ണുങ്ങളുണ്ടിവിടെ…അമ്മയില്ലാത്ത കുറവറിയിക്കാതെ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കുന്ന അച്ഛന്‍മാരുമുണ്ട്.
സമൂഹത്തിലെ ഇത്തരം ചട്ടക്കൂടുകളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെ കുഞ്ഞുങ്ങള്‍ എങ്ങനെയാവും ഉള്‍ക്കൊള്ളുക
തങ്ങള്‍ക്ക് മാത്രം എന്തോ ഒന്ന് കുറവാണെന്ന്, അല്ലെങ്കില്‍ തങ്ങളുടേത് ഒരു കുടുംബം പോലും അല്ലെന്നാണോ അവര്‍ മനസ്സിലാക്കേണ്ടത്? കൂടുമ്പോള്‍ സന്തോഷമുള്ളിടമെല്ലാം കുടുംബമാണെന്ന് എന്നാണീ നാടിന്റെ സിലബസ് തിരുത്തുക
Discussion about this post