തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളുമുണ്ടായിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പല രോഗികളുടെയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പരിശോധനയും റിവേഴ്‌സ് ക്വാറന്റീനും ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ സംസ്ഥാനത്ത് സമൂഹവ്യാപനം സംഭവിച്ചുവെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍ പറഞ്ഞിരുന്നു.സമൂഹവ്യാപനം മറച്ചു വച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സാമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തം മാത്രമായി കണക്ക് ആക്കാതെ സര്‍ക്കാര്‍ അത് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഐഎംഎ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post