തിരുവനന്തപുരം: ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ നടക്കുമെന്നും, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടത്തില്ലെന്നും മന്ത്രി അറിയിച്ചു.
ഗുരുവായൂരും സമീപ പ്രദേശങ്ങളിലും രോഗ വ്യാപനം കൂടി പശ്ചാത്തലത്തിലാണ് ഭരണ സമിതി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികള്‍ക്കും ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കാം.
ഗുരുവായൂരില്‍ ചട്ടങ്ങളെല്ലാം പാലിച്ചാണ് ദര്‍ശനം ഒരുക്കിയത്. എന്നാല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കകള്‍ ഉള്ളതിന്റെ പേരിലാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. അതേസമയം നേരത്തേ കൊവിഡ് കാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന എല്ലാകാര്യങ്ങളും ക്ഷേത്രത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു
Discussion about this post