തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതെസമയം ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി നേരത്തേ ചികിത്സയിലാണ്.
Discussion about this post