തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വട്ടിയൂർക്കാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് തൊഴുവൻ കോട്ടെ റിട്ട. എഎസ്ഐ പൊന്നൻ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോൺസ്റ്റബിളായ ലീലയാണ് വെട്ടേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊന്നന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
പൊന്നനിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ലീല ഇടയ്ക്കിടെ പരാതിപ്പെട്ടിരുന്നതായി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി. സ്വത്ത് തർക്കം ഉണ്ടായിരുന്നായും റെസിഡന്റ് അസോസിയേഷൻ സെക്രട്ടറി വസന്തകുമാരി പറയുന്നു.
കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊന്നന്റെ ബന്ധുവിന്റെയും മൊഴി. വെട്ടേറ്റ് പരിക്കേറ്റ ലീലയെ കണ്ടെത്തിയതിനു പിന്നാലെ തന്നെ പൊന്നനെ വീടിനടുത്തുള്ള പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post