തിരുവനന്തപുരം: വിരമിച്ചാലും കേരളം വിടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. പ്രഭാത സൈക്കിളിംഗ് സവാരിക്കിടെയാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാനാണ് തീരുമാനമെന്നും ഋഷിരാജ് സിംഗ് പറയുന്നു.
തിരുവനന്തപുരത്ത് വാടക വീടെടുത്ത് നില്ക്കും. ചില പദ്ധതികളും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ പദ്ധതികള്‍ എന്താണെന്ന് വെളിപ്പെടുത്തുവാന്‍ സമയമായില്ലെന്നും ആവുമ്പോള്‍ അറിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഋഷിരാജ് സിംഗിന് സൈക്കിളിംഗ് ശീലം നേരത്തെയുണ്ട്. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിള്‍ യാത്ര ചെയ്യും. ലോക്ഡൗണ്‍ കാലത്ത് തീയേറ്ററുകളില്ലാത്തതിനാല് സിനിമ കാണാന്‍ സാധിക്കാത്തതില്‍ വലിയ വിഷമവും അദ്ദേഹത്തിനുണ്ട്. തമിഴ്, തെലുങ്കു, മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷയിലേയും സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Discussion about this post