എന്റെ സഖാവെ..; കുഞ്ഞനന്തന്റെ മരണവാർത്തയ്ക്ക് പിന്നാലെ ടിപി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെകെ രമ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ചികിത്സയിലായിരുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ മരണത്തിന് പിന്നാലെ ടിപിയെ അനുസ്മരിച്ച് ഭാര്യ കെകെ രമ. ടിപി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് കെകെ ‘എന്റെ സഖാവെ’ എന്നു കുറിച്ചിരിക്കുന്നത്.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ. മരണവാർത്ത വന്നതിന് പിന്നാലെയാണ് കെകെ രമ ഫെയ്‌സ്ബുക്കിൽ ചന്ദ്രശേഖരൻ ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചത്. ‘എന്റെ സഖാവെ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ടിപി ചന്ദ്രശേഖൻ വധക്കേസിൽ 13ാം പ്രതിയായിരുന്ന കുഞ്ഞനന്തൻ അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രിയോടെയാണ് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു.

Exit mobile version