കണ്ണൂര്‍: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന് (73) അന്തരിച്ചു.
ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാത്രി 9.30ഓടെയാണ് മരിച്ചത്.
തലശ്ശേരി, പാനൂര്‍ മേഖലയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു പികെ കുഞ്ഞനന്തന്. കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പലപ്പോഴും അദ്ദേഹത്തിന്റെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
Discussion about this post