തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നിര്‍ദേശം മാനിച്ച് സര്‍ക്കാര്‍. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ശബരിമലയില്‍ ഭക്തര്‍ക്ക് സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ മാസപൂജയ്ക്ക് തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനഃപൂര്‍വമാണെന്നും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷമേ ആരാധനാലയങ്ങള്‍ തുറക്കുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു.
തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയപ്പോഴാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരുമായും മറ്റു ചര്‍ച്ച നടത്തിയതിന് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.എന്നാല്‍ ആരാധനാലയങ്ങള്‍ തുറന്നപ്പോള്‍ നിലപാട് മാറ്റി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപിയും , കോണ്‍ഗ്രസും. ഇത്രയും തിടുക്കപ്പെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പറയുന്നത്.
Discussion about this post