കൊച്ചി: ആലുവ പെരിയാര്‍ ക്ലബ്ബിലെ ചീട്ടുകളി സംഘത്തെ പൊക്കിയ അന്വേഷണ സംഘത്തിന് 9 ലക്ഷം പാരിതോഷികം നല്‍കാന്‍ കോടതി ഉത്തരവ്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പിടികൂടിയ തുകയുടെ 50 ശതമാനം പ്രതിഫലമായി നല്‍കാനാണ് കോടതി വിധി.
2017 ഒക്ടോബറിലാണ് ക്ലബ്ബില്‍ റെയ്ഡ് നടന്നത്. 18 ലക്ഷത്തി ആറായിരത്തി ഇരുനൂറ്റി എണ്‍പത് രൂപയായിരുന്നു അന്ന് പിടികൂടിയത്. 33 പേരെ ആലുവ റൂറല്‍ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്ന് പിടികൂടിയ തുകയുടെ 50 ശതമാനമായ 9 ലക്ഷം രൂപയാണ് റെയിഡില്‍ പങ്കെടുത്ത 23 അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി ലഭിക്കുക. കേരള ഗെയിമിങ് ആക്ട് പ്രകാരമാണ് തുക ലഭിക്കുന്നത്. കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് തുക നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
Discussion about this post