‘കഷ്ടം, പരമകഷ്ടം…! രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്’ വീണയ്ക്കും റിയാസിനും പ്രാര്‍ത്ഥനകള്‍ നേരുന്നു; പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനും വിവാഹ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ, വിവാഹത്തെ ട്രോളിയവര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം തൊടുത്തിട്ടുണ്ട്.

റിയാസിനെയും വീണയയും പരിചയമുണ്ടെന്നും ഇരുവരും വളരെ നല്ല മനുഷ്യരാണെന്നും രാഹുല്‍ ഈശ്വര്‍ കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് വരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയമാകാം രാഷ്ട്രീയാഭാസമാകരുതെന്നാണ് ട്രോളുന്നവരോട് രാഹുല്‍ ഈശ്വര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

– വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല

റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ…

ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആൾകാർ Whatsapp, ഫേസ്ബുക് ൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം…. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

Exit mobile version