ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സനാതനം വാര്‍ഡ് വന്‍മ്മേലില്‍ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
മേയ് 28ന് ആണ് സന്തോഷ് മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചത്. അമിതമായ അളവില്‍ സാനിറ്റൈസര്‍ കുടിച്ചതോടെ ഗുരുതരാവസ്ഥയിലായ സന്തോഷിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ കഴിഞ്ഞദിവസം ആരോഗ്യനില വഷളാവുകയും മരണപ്പെടുകയും ചെയ്തു.
സാനിറ്റൈസര്‍ കുടിച്ചിരുന്നുവെന്ന് സന്തോഷ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. എന്നാല്‍ രാസപരിശോധനാഫലം വന്നതിനുശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസ് എടുത്തു.
Discussion about this post