തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ ജയമോഹന് തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മകന് അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മകന് തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് വിവരം. മകന് കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് ജയമോഹന് തമ്പിയെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായി തിളങ്ങി താരമായിരുന്നു ജയമോഹന് തമ്പി. 1982 -84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു. എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Discussion about this post