പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട അരീക്കക്കാവില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ റെജി കുമാറാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് റെജി കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ടാപ്പിംഗ് ജോലിക്കായി ബൈക്കില്‍ പോകവേ ആണ് കാട്ടുപന്നി റെജികുമാറിന്റെ ബൈക്കില്‍ ഇടിച്ചത്. അപകടത്തില്‍ റെജികുമാറിന് തലയിലുള്‍പ്പെടെ സാരമായ പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയവരാണ് റെജി കുമാറിനെ ആശുപത്രിയിലെത്തിച്ചത്.

റെജി കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം മണിയാര്‍, അരീക്കക്കാവ്, പേഴുംപാറ തുടങ്ങിയ മേഖലകളില്‍ കാട്ടുപന്നിയുടെ ശല്യം വളരെ രൂക്ഷമാണെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. പന്നിയെ തുരത്താന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version