തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പടുത്തുയര്‍ത്താന്‍ ധനസമാഹരണത്തിനുള്ള മന്ത്രിമാരുടെ വിദേശസന്ദര്‍ശനത്തിന് പൂര്‍ണ്ണ അനുമതി നല്‍കാതെ കേന്ദ്രം.
ധനസമാഹരിക്കുന്നതിനായിട്ടുള്ള വിദേശ യാത്രക്കായി 17 മന്ത്രിമാരായിരുന്നു അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ അതില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ദുബായില്‍ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന അനുമതിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്.
പോകുന്ന രാജ്യത്തെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച പാടില്ലെന്നും, വിദേശഫണ്ട് സ്വീകരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ മാത്രം പങ്കെടുക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിരുന്നത്.
വായ്പാ പരിധി ഉയര്‍ത്തുന്നതിലും തീരുമാനമായിട്ടില്ല. കേന്ദ്രം പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല. അതിനാല്‍ ലോകബാങ്ക്,എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ് .