തിരുവനന്തപുരം: സൈബർ ആക്രമണത്തിന് പിന്തുണ നൽകുന്ന സദാചാര പോലീസിങ് നിറഞ്ഞ കേരള പോലീസിന്റെ സോഷ്യൽമീഡിയ റോസ്റ്റിങ് പരിപാടിയായ പിസി കുട്ടൻപിള്ള സ്പീക്കിങ് അവസാനിപ്പിച്ചു. സ്ത്രീ വിരുദ്ധത ഉൾപ്പെടെ ആരോപിക്കപ്പെട്ട പരിപാടി പോലീസ് സേനയ്ക്ക് കളങ്കം വരുത്തുമെന്ന വിമർശം കണക്കിലെടുത്താണ് പോലീസിന്റെ തീരുമാനം.
കേരള പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയതാണ് റോസ്റ്റിങ് പരിപാടി. ടിക്ക്‌ടോക്ക് വീഡിയോകളെ കളിയാക്കിയും സോഷ്യൽമീഡിയയിലെ ആളുകളുടെ കമന്റും എല്ലാം ഉൾപ്പെടുത്തിയതായിരുന്നു അതിന്റെ ഉള്ളടക്കം. സൈബർ ആക്രമണത്തിന് ശക്തമായ പ്രേരണ നൽകുന്നതാണ് കുട്ടൻപിള്ള സീരീസ് എന്നായിരുന്നു ഇതിനെതിരേ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്ന്.
ജൂൺ ആറിന് യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്.
Discussion about this post