കൊച്ചി: വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഗള്‍ഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയില്‍ എത്തും. ഇതിനു പുറമെ പതിനാല് പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.
ഇന്ന് മുതല്‍ ജൂണ്‍ 21 വരെ പതിനഞ്ച് വിമാനങ്ങളാണ് ഗള്‍ഫില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദുബായ്, മസ്കറ്റ്, അബുദാബി, സലാല, ദോഹ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണിത് സര്‍വീസ്. 11, 13, 20 തീയതികളില്‍ സിങ്കപ്പൂരില്‍നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും കൊച്ചിയില്‍ എത്തും. 23 ന് സിഡ്നിയില്‍നിന്ന് ഡല്‍ഹി വഴിയും 29 ന് വിയറ്റ്നാം സര്‍വീസുമുണ്ടാകും.
കമ്പനികള്‍, വിദേശമലയാളികളുടെ കൂട്ടായ്മകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവര്‍ ഏര്‍പ്പാടാക്കിയ പതിനാല് ചാര്‍ട്ടര്‍ വിമാനങ്ങളാണ് കൊച്ചിയിലെത്തുക. ഇവയ്ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ചതന്നെ നാട്ടിലെത്താനാകുമെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ അള്‍ജീരിയ, ഘാന, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍നിന്നും കൊച്ചിയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.
Discussion about this post