സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പിന്തുടര്ന്ന് കേരള പോലീസിന്റെ സൈബര്‍ വിഭാഗം പുറത്തിറക്കിയ കുട്ടന്‍പിള്ള സ്പീക്കിംഗ് എന്ന റോസ്റ്റിംഗ് വീഡിയോ പരിപാടി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് ഉന്നത ഉദ്യോഗസ്ഥര്‍. വീഡിയോയ്ക്ക് എതിരെ ജനരോക്ഷം ഉയര്‍ന്നതോടെയായിരുന്നു വീഡിയോ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
കുട്ടന്‍പിള്ള സ്പീക്കിങ് എന്ന പേരില്‍ പോലീസിന്റെ സൈബര്‍ വിഭാഗം പുറത്തിറക്കിയ വീഡിയോക്ക് എതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന്റെ പേരില്‍ നിരന്തരം സൈബര്‍ അറ്റാക്കുകള്‍ നേരിട്ടു കൊണ്ടിരുന്ന പെണ്‍കുട്ടിയെ വരെ അതെപോലെ അറ്റാക്ക് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പോലീസിന്റെ വീഡിയോ.
വ്യക്തി ഹത്യ ചെയ്യുകയും, പരസ്യമായി ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വീഡിയോ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. തികഞ്ഞ സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് വീഡിയോ എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘പി.സി കുട്ടന് പിള്ള സ്പീക്കിങ്’ എന്ന പേരിലാണ് പോലീസുകാര്‍ ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചത്.
വലിയ പ്രചാരണത്തോടെ എത്തിയ വീഡിയോ കണ്ടതോടെ വിപരീത ഫലമായി. ടിക്ടോക് വിഡിയോകള്‍ അടക്കം ഉള്‍പ്പെടുത്തി യൂണിഫോമിലെ പോലീസുകാരന് ചളി പറയുന്ന നിലവാരമാണ് വീഡിയോയ്ക്ക് ഉള്ളതെന്ന് പോലീസിന്റെ പേജിന് താഴെ കമന്റുകളും നിറയുകയാണ്.
Discussion about this post