കൊച്ചി: സര്‍ക്കാരിനെയും, സിപിഎം-ബിജെപി നേതാക്കളെയും പ്രശംസിച്ച് കെപിസി സെക്രട്ടറി മാത്യു കുഴല്‍ നാടന്റെ കുറിപ്പില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ് പാര്‍ട്ടി. ഇറാഖില്‍ നിന്ന് മലയാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി വലിയ പിന്തുണ നല്‍കിയെന്നാണ് കുഴല്‍നാടന്റെ അഭിപ്രായം.
അതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ഐഎഎസിനെ ചുമതലപ്പെടുത്തിയതും നന്ദിപൂര്‍വം ഓര്‍ക്കുന്നു. എം സ്വരാജ് എംഎല്‍എ ആണ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. സ്വരാജിന്റെ ഇടപെടലിനെയും കുറിപ്പില്‍ കുഴല്‍നാടന്‍ സ്‌നേഹപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ നല്‍കിയത് നിര്‍ലോഭ പിന്തുണയെന്ന് കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടല്‍ നിര്‍ണായകമായി. മുരളീധരനുമായി ബന്ധപ്പെടുത്തിയ സന്ദീപ് വാര്യര്‍ക്കും നന്ദി പറയുന്നുണ്ട്. വിദേശ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ പരാജയപ്പെട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന്റെ മുനയൊടിക്കുന്നതായി കോണ്‍ഗ്രസ് യുവ നേതാവിന്റെ കുറിപ്പ്.
ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആരോപിക്കുകയായിരുന്നു. കേരളത്തിന് പുറത്തു നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ക്യാംപെയിനും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. അതേസയമം, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ രാഷ്ട്രീയത്തിന് അതീതമായി പ്രശംസിച്ച മാത്യു കുഴല്‍നാടന് സോഷ്യല്‍ മീഡിയയുടെ കൈയടി കിട്ടുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ ദുര്‍ബലമാകാന്‍ ഇത് കാരണമായേക്കാം.
Discussion about this post