പൊന്നാനി: അങ്ങാടിയില്‍ മാത്രം നാല്‍പ്പത് പള്ളികളുള്ള പ്രദേശമാണ് പൊന്നാനി. കൊവിഡ് കാലത്ത് പള്ളികള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ജൂണ്‍ 30 വരെ പള്ളികള്‍ അടച്ചിടാന്‍ തീരുമാനം എടുത്തിരിക്കുകയാണ് പൊന്നാനി.
കൊവിഡ് കാലത്തെ പ്രതിരോധിക്കാന്‍ ഇതും നല്ല മാതൃകയാവുകയാണ്. പൊന്നാനി സംയുക്തമഹല്ല് ഏകോപനകമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം ഉണ്ടായത്. വലിയ ജുമാത്ത് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ എംപി മുത്തുകോയ തങ്ങള്‍ അധ്യക്ഷനായി.
കൊവിഡ് മഹാമാരി യുടെ വ്യാപനം കൂടുന്നതിനാല്‍ ജൂണ്‍ 30 വരെ നഗരസഭയിലെ പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് ഐക്യകണ്ഠേന തീരുമാനം എടുക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ തുറക്കാമെന്ന് സമസ്തയുടെ ആഹ്വാനമുണ്ടായിരുന്നെങ്കിലും പള്ളികള്‍ തല്കാലം അടച്ചിടാന്‍ തന്നെയാണ് തീരുമാനമെന്ന് അറിയിക്കുകയായിരുന്നു.
Discussion about this post