തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല. മാസ്ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണം’, മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവര്‍ക്കെല്ലാം ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നമുണ്ടായിരുന്നെന്നും മന്ത്രി പറയുന്നു. ആര്‍ക്കുവേണമെങ്കിലും രോഗം വരാം. ക്വാറന്റൈന് എവിടെയായലും സമ്പര്‍ക്കം ഒഴിവാക്കണം. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10-12 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശോധനാഫലം നെഗറ്റീവ് ആയാലും നിരീക്ഷണവ്യവസ്ഥകള്‍ പാലിക്കണം. കൊവിഡ് ആശുപത്രികളില്‍ ഉദ്ഘാടന പരിപാടി നടത്തരുതെന്നും മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post