പാലക്കാട്: പാലക്കാട് ജില്ലയില്‍ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്.
ഒരാഴ്ചക്കിടെ ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇ സി ജി ടെക്നീഷ്യന്, നഴ്സുമാര്‍, ശുചീകരണത്തൊഴിലാളി എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഒപ്പം രണ്ട് ക്ലര്‍ക്കുമാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെയുളള ഓഫീസ് ജീവനക്കാരും.
എന്നാല്‍ ഇവരില്‍ പലര്‍ക്കും രോഗത്തിന്റെ ഉറവിടം അറിയില്ല. ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ 21 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ജില്ല ആശുപത്രിയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം.
കൂടുതല്‍ നിരീക്ഷണങ്ങളേര്പ്പെടുത്തും. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുളള നടപടികള്‍ തുടങ്ങിയെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
അണുവിമുക്തമാക്കാനുളള നടപടികളും ശക്തിപ്പെടുത്തും. സമ്പര്‍ക്കത്തിലൂടെയുളള രോഗബാധക്കൊപ്പം, ആശുപത്രി ജീവനക്കാരിലെ രോഗപ്പകര്‍ച്ചയാണ് പാലക്കാടുള്ള വെല്ലുവിളി. എന്നാല്‍ ഈക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Discussion about this post